Breaking News
കെടില്ല ജീവൻ; വെളിച്ചമാകും കെ.എസ്.ഇ.ബി

തിരുവനന്തപുരം : ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെ.എസ്.ഇ.ബി. മുഴുവൻ ജീവനക്കാർക്കും വൈദ്യപരിശോധന നടത്താൻ ഒരുങ്ങുകയാണ് ബോർഡ്. ജനുവരി മുതൽ ജൂലൈവരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ എട്ട് ജീവനക്കാർ മരിച്ചു. കൃത്യനിർവഹണത്തിനിടെ 74 അപകടവും ഇക്കാലയളവിൽ നടന്നു. ‘വില്ലനായത്’ ആരോഗ്യ പ്രശ്‌നങ്ങൾ തന്നെയെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മുഴുവൻ പേർക്കും സൗജന്യ വൈദ്യപരിശോധന നടത്താനുള്ള തീരുമാനം.
കോവിഡ് മഹാമാരിക്ക് ശേഷം ജീവനക്കാരെ വിവിധതരം അസുഖങ്ങൾ അലട്ടുന്നുണ്ട്. അപകടങ്ങൾക്കിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാകട്ടെ സമ്മർദവും. കൃത്യമായ ആരോഗ്യ പരിശോധന നടത്താത്ത സാഹചര്യവും ജീവനക്കാർക്കിടയിൽ നിലനിൽക്കുന്നു. ജീവനക്കാരുടെ മരണം അവരുടെ കുടുംബങ്ങൾക്കും ബോർഡിനും സമൂഹത്തിനും വലിയ നഷ്ടമാണ്. ഈ സാഹചര്യത്തിലാണ് വൈദ്യപരിശോധന നടത്തി ആരോഗ്യം സംരക്ഷിക്കാൻ ബോർഡിന്റെ തീരുമാനം. ബോർഡിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പരിശോധനാ പദ്ധതി. ആർസിസിയും മലബാർ ക്യാൻസർ കെയർ സെന്ററും കൈക്കോർക്കും. ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗനിർണയ പരിശോധനകൾ നടത്തും. രോഗം കണ്ടെത്തുന്നവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ജീവനക്കാരുടെ മാനസിക സമ്മർദം ലഘൂകരിക്കാനുള്ള ഇടപെടലും നടത്തും.
കെഎസ്‌ഇബി ആസ്ഥാനം, പത്തനംതിട്ട, കണ്ണൂർ, പാലക്കാട് ജില്ലാ ആസ്ഥാനങ്ങളിലും തുടർന്ന്, ശേഷിക്കുന്ന ജില്ലകളിലും ഡിവിഷൻ തലങ്ങളിലും പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. പദ്ധതിയുടെ പ്രാധാന്യം ജീവനക്കാരിൽ എത്തിക്കാനും മുഴുവൻ പേരെയും പങ്കെടുപ്പിക്കാനും 30ന് ഓൺലൈൻ ബോധവൽക്കരണ ക്ലാസ് നടത്താൻ തീരുമാനിച്ചു. വിദഗ്‌ധ ഡോക്ടർമാർ ക്ലാസെടുക്കും. ഓണത്തിന് ശേഷമാകും പരിശോധന ആരംഭിക്കുക.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്