ഗവ: ഐ.ടി.ഐ പ്രവേശനത്തിനുള്ള ലാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Share our post

പെരിങ്ങോം ഗവ.ഐ.ടി.ഐ.യില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ലാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജാലകം പോര്‍ട്ടലില്‍ (itiadmissions.kerala.gov.in) ലിസ്റ്റ് ലഭിക്കും.

എം.എം.വി ട്രേഡിലേക്ക് ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് കൗൺസിലിംഗ് നടക്കും. ജനറല്‍/ഈഴവ/ഒ.ബി.എച്ച്/ഒ.ബി.എക്‌സ്/ എസ്.ടി – 240 മാര്‍ക്കും അതിനു മുകളിലും, മുസ്ലീം/ ഇ.ഡബ്ല്യു.എസ് – 230 മാര്‍ക്കും അതിനു മുകളിലും, എസ്.സി – 220 മാര്‍ക്കും അതിനു മുകളിലും, വനിത – എല്ലാവരും, എല്‍.സി – 225 മാര്‍ക്കും അതിനു മുകളിലും, പി.എച്ച്. 205 മാര്‍ക്കും അതിനു മുകളിലും. കൗണ്‍സലിംഗിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

വെല്‍ഡര്‍ ട്രേഡിലേക്ക് നടക്കുന്ന കൗണ്‍സലിംഗില്‍ മുസ്ലീം/എസ്.സി/എസ്.ടി/എല്‍.സി – 220 മാര്‍ക്കും അതിനു മുകളിലും, ഒ.ബി.എക്‌സ്/ ഇ.ഡബ്ല്യു.എസ് – 200 മാര്‍ക്കും അതിനു മുകളിലും ഉള്ളവർ, ജവാന്‍, വനിതകള്‍ (എല്ലാവരും) സപ്തംബര്‍ ഒന്നിന് രാവിലെ 9.30ന് നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04985 236266.

മാടായി ഗവ. ഐ.ടി.ഐയില്‍ ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് നടക്കുന്ന കൗണ്‍സലിംഗില്‍ – ആണ്‍കുട്ടികള്‍ – ജനറല്‍, ഒ.ബി.എച്ച് (മറ്റു പിന്നോക്ക ഹിന്ദു), മുസ്ലിം, ഈഴവ -260 മാര്‍ക്ക്, എസ്.സി / എസ്.ടി വിഭാഗം – 235 മാര്‍ക്ക്, പെണ്‍കുട്ടികള്‍ – ജനറല്‍ – 190, മുസ്ലിം, എസ്.സി, എസ്.ടി, ഒ.ബി.എച്ച് (മറ്റു പിന്നോക്ക ഹിന്ദു), ഈഴവ – 240 മാര്‍ക്കുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2876988, 9447685775.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!