ഉന്നതവിജയികൾക്ക് പാരിതോഷികത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും, സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസ്, അസി.കമ്മീഷണര്‍മാരുടെ ഓഫീസ്, ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസ്, ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.ins) എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ സപ്തംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്കകം ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ലഭിക്കണം. ഫോൺ:0495 2360720, വിലാസം: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ കാര്യാലയം, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി ഒ, കോഴിക്കോട് 06. ഇ-മെയിൽ: secretarymtewf@gmail.com


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!