36-ാമത് നാഷണൽ ഗെയിംസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ഇടം നേടി പാൽച്ചുരത്തെ 15 വയസ്സുകാരി
കൊട്ടിയൂർ: 36-ാമത് നാഷണൽ ഗെയിംസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ഇടം നേടി പാൽച്ചുരത്തെ 15 വയസ്സുകാരി. സെപ്റ്റംബർ 1 മുതൽ 5 വരെ അഹമ്മദാബാദിൽ നടക്കുന്ന സീനിയർ ഇന്ത്യൻ റൗണ്ട് വുമൺ ആർച്ചറി ടീമിൽ കേരളത്തെ പ്രതിനിധികരിച്ചാണ് കൊട്ടിയൂർ പാൽച്ചുരത്തെ 15 വയസുകാരി ആർച്ച രാജൻ ഇടം നേടിയത്. കോതമംഗലം എം.എ കോളേജിൽ നടന്ന സംസ്ഥാന ആർച്ചറി സെല്ക്ഷൻ ട്രയൽസിൽ മുന്നൂറോളം സീനിയർ താരങ്ങളെ തോൽപ്പിച്ചാണ് ആർച്ച മൂന്നാം സ്ഥാനം നേടി ടീമിൽ ഇടം നേടിയത്. കേരള ആർച്ചറിയുടെ വരുംകാലത്തെ അഭിമാനമായിരിക്കും ആർച്ച രാജൻ എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട് പറഞ്ഞു. പാൽച്ചുരം ഇടമന രാജന്റെയും ബിന്ദുവിന്റെയും മകളാണ്. ആർച്ചറി താരമായ അർച്ചന രാജൻ സഹോദരിയാണ്.
