ഓണാഘോഷ പാക്കേജുമായി കെ.എസ്.ആർ.ടി.സി; നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര

കണ്ണൂർ: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ല കെ.എസ്.ആർ.ടി.സി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്‌സ് എയർ ബസിൽ സെപ്റ്റംബർ നാലിന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് എറണാകുളം ബോൾഗാട്ടിയിൽ എത്തും. അവിടെ നിന്ന് അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള ആഡംബര കപ്പൽയാത്രയും വിഭവസമൃദ്ധമായ അത്താഴ വിരുന്നും കഴിച്ച് തിരിച്ച് അഞ്ചിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതീയിലാണ് ട്രിപ്പ്.