കർഷകസംഘം കൂത്തുപറമ്പ് ഏരിയാ സമ്മേളനം 27-ന് തുടങ്ങും
മാലൂർ : കേരളാ കർഷകസംഘം കൂത്തുപറമ്പ് ഏരിയാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 27-ന് പ്രതിനിധി സമ്മേളനം മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.
പ്രകടനവും പൊതുസമ്മേളനവും 28-ന് എരട്ടേങ്ങലിൽ പി.കെ. കുമാരൻ നഗറിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ ഉദ്ഘാടനംചെയ്യും. കൂത്തുപറമ്പ് ഏരിയയിലെ 16 വില്ലേജുകളിൽനിന്ന് 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
