സഹകരണ ജീവനക്കാർക്ക്‌ മെഡിക്കൽ ഇൻഷുറൻസ്

Share our post

കണ്ണൂർ: സഹകരണ ജീവനക്കാർക്ക്‌ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമോ എന്നായിരുന്നു ചോദ്യം. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി അനുയോജ്യമായ ഒരു മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന്‌ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും പദ്ധതി ഉടൻ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!