ഓണംവിൽപ്പന: സ്ഥലം ലഭിക്കാൻ കോർപ്പറേഷന് അപേക്ഷ നൽകണം

Share our post

കണ്ണൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ അധീനതയിലുള്ള സ്റ്റേഡിയം കോർണർ, നെഹ്‌റു പ്രതിമയുടെ സമീപമുള്ള സ്ഥലങ്ങൾ, പഴയ ബസ് സറ്റാൻഡ് തുടങ്ങി നഗര കേന്ദ്രങ്ങളിൽ കച്ചവടം നടത്തുന്നതിന് സ്ഥലം ആവശ്യമുള്ളവർ രേഖാമൂലമുള്ള അപേക്ഷ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണെ് കോർപ്പറേഷൻ അറിയിച്ചു. അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളിൽ റവന്യു വിഭാഗത്തിൽ നിന്നും നേരിട്ട് ലഭിക്കുതാണ്.  

നഗരസഭയുടെ അനുമതിയില്ലാതെ സ്ഥലം അനധികൃതമായി മാർക്ക് ചെയ്ത് കൈയ്യേറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നഗരസഭയുടെ അനുമതിയില്ലാതെ ചെയ്യുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സിവിലായും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!