സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു

Share our post

കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. നിയമ ബിരുദം/ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ് /എന.ജി.ഒ നടത്തുന്ന പ്രോജക്ടുകളില്‍ രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, കൗണ്‍സലിംഗ് രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നിവയാണ് യോഗ്യത.

വണ്‍ സ്റ്റോപ്പ് സെന്ററില്‍ 24 മണിക്കൂറും താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളരായിരിക്കണം. പ്രായം 25-40. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281999064.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!