ഗവ: ആയുര്‍വേദ കോളേജില്‍ ടൈപ്പിസ്റ്റ് നിയമനം

കണ്ണൂർ: പരിയാരം ഗവ: ആയുര്‍വേദ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗിലുള്ള ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറിൽ നടത്തുന്ന കൂടിക്കാഴ്ചയില്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0497 2801688.