പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജീവ്ഗാന്ധിയുടെ ജന്മദിനമാഘോഷിച്ചു
പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മദിനമാഘോഷിച്ചു. പേരാവൂർ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.ഡി.സി.സി. അംഗം സി. ഹരിദാസ്, ബ്ലോക്ക് സെക്രട്ടറി സി.സുഭാഷ്, മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൺ ജോസഫ്, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, വി.എം. രഞ്ജുഷ, അജിനാസ്, ടോമി, സാജിർ, ഷെഫീർ ചെക്യാട്ട്, പി.പി.അലി, സി.പി. ജലാൽ, ചന്ദ്രൻ പുതുക്കുടി, ജനിറ്റ് ജോബ്, ഫൈനാസ്, മനോജ് താഴെപ്പുര എന്നിവർ സംസാരിച്ചു. പെരുമ്പുന്ന മൈത്രീഭവനിൽ മധുര പലഹാരങ്ങൾ വിതരണവും ചെയ്തു.
