വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്രദർശന പാക്കേജുമായി കെ.എസ്.ആർ.ടി.സി

Share our post

കണ്ണൂർ: ആറൻമുള വള്ളസദ്യ കഴിച്ച് പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായും ആറൻമുള പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര എന്ന ടാഗ് ലൈനിൽ  യാത്ര ഒരുക്കുന്നത്. ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കോഴഞ്ചേരി താലൂക്കുകളിലെ തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് പാണ്ഡവക്ഷേത്രങ്ങൾ, മുതുകുളം  പാണ്ഡവർകാവ് ദേവീ ക്ഷേത്രം, കവിയൂർ തൃക്കക്കുടി ക്ഷേത്രം എന്നിവ സന്ദർശിക്കാനും സൗകര്യമുണ്ട്.

ആറൻമുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ ഒമ്പത് വരെ നടത്തുന്ന ആറൻമുള വള്ളസദ്യയിലെ ചടങ്ങുകളിലും സദ്യയിലും തീർഥാടകർക്ക് പങ്കെടുക്കാം. ആറൻമുള കണ്ണാടി നിർമാണം കാണുന്നതിനും വാങ്ങുന്നതിനും സൗകര്യവുമുണ്ടാകും. ആദ്യ യാത്ര ആഗസ്റ്റ് 28ന് രാവിലെ ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 30ന് രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9496131288, 8089463675.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!