പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വർഷം തടവും പിഴയും

അംഗപരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 2 ലക്ഷം രൂപ പിഴയും. കോട്ടയം മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണൽ ജില്ലാ പോക്സോ ഒന്നാം കോടതി ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവ് അനുഭവിക്കണം.
2016 – 17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ എം.എൻ. പുഷ്കരൻ ഹാജരായി.