പി.എസ്.സി: എക്സൈസ് ഇൻസ്പെക്ടർ അർഹതാ ലിസ്റ്റിൽ 2030 പേർ
എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ മെയിൻ പരീക്ഷയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 30, നവംബർ 13 തീയതികളിൽ നടത്തിയ ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ലിസ്റ്റിൽ 2030 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കട്ട് ഓഫ് മാർക്ക്: 53.15.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്റെ (പ്രബേഷൻ പൂർത്തിയാക്കിയ അസി. എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് പ്രിവന്റീവ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ/വനിതാ സിവിൽ എക്സൈസ് ഓഫിസർ എന്നിവരിൽനിന്നു നേരിട്ടുള്ള നിയമനം) ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 21.99 ആണ് കട്ട് ഓഫ് മാർക്ക്. 207 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.