സി.പി.ഐ കുടുംബ സംഗമവും മുതിർന്ന കർഷകരെ ആദരിക്കലും

പേരാവൂർ : സി.പി.ഐ കുനിത്തല ബ്രാഞ്ച് കമ്മിറ്റി കുടുംബ സംഗമവും മുതിർന്ന കർഷകരെ ആദരിക്കലും ജില്ലാ എക്സി. അംഗം വി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഗീത, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, വി. പദ്മനാഭൻ, എം രാധാകൃഷ്ണൻ, സുരേഷ് നന്ത്യത്ത്, സി.കെ. പുഷ്പ, കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.