പേരാവൂരിൽ കർഷക ദിനാചരണവും ആദരവും

Share our post

പേരാവൂർ: പഞ്ചായത്തും കൃഷിഭവനും കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ കർഷകരെ ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രാജശ്രീ പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്തംഗം വി.ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,കെ.വി. ശരത്ത്,എം. ഷൈലജ,റീന മനോഹരൻ, കെ.വി. ബാബു, ജോസ് ആന്റണി, പൂക്കോത്ത് റജീന സിറാജ്, ബേബി സോജ, കെ. ശശീന്ദ്രൻ, വി.പദ്മനാഭൻ, അരിപ്പയിൽ മുഹമ്മദ് ഹാജി, ജോസഫ് കളപ്പുരയ്ക്കൽ, എ.കെ. ഇബ്രാഹിം, സണ്ണി സിറിയക്, കെ.സി. ഷംസുദ്ദീൻ, ഷാനി ശശീന്ദ്രൻ, പി.എം. രഘു എന്നിവർ സംസാരിച്ചു.

മുതിർന്ന കർഷകൻ സി.ബാലൻ, മികച്ച കർഷകരായ ജെയിംസ് തുരുത്തിപള്ളി, സജി തോട്ടത്തിൽ, സമ്മിശ്ര കർഷകൻ എം.പി. ഈപ്പച്ചൻ, ജൈവ കർഷകൻ ടി.എ.അബൂബക്കർ, വനിത കർഷക ബബിത മുരളീധരൻ, യുവ കർഷകൻ ജോബി പെരുമ്പനാനിക്കൽ, വിദ്യാർത്ഥി കർഷകൻ കൃഷ്ണാനന്ദ്, എസ്.ടി കർഷകൻ പി.കെ ബിനു, വിദേശ ഫലവൃക്ഷ കർഷകൻ കെ.ഡി സെബാസ്റ്റ്യൻ കിഴക്കയിൽ, മികച്ച ക്ഷീര കർഷകൻ ആന്റണി തോമസ് എന്നിവരെയാണ് ആദരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!