വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയായ വയോമധുരം വഴി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭ്യമായവർ അപേക്ഷിക്കേണ്ടതില്ല. 60 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങൾ അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോർട്ടൽ suneethi.sjd.kerala.gov.in വഴി ഓൺലൈനായോ അപേക്ഷിക്കണം. പോർട്ടൽ വഴി അപേക്ഷിച്ചതിന് ശേഷം കോപ്പി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ എത്തിക്കണം. വിലാസം: ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, എഫ് ബ്ലോക്ക്, കണ്ണൂർ. ഫോൺ: 04972997811, 82819990z5.