പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകന് അറസ്റ്റില്‍
മതപഠനത്തിനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് മുസ്ലീം പള്ളിയിലെ ഇമാം കരൂപ്പടന്ന സ്വദേശി കുഴക്കണ്ടത്തില് ബഷീര്‍ സഖാഫിയാണ് അറസ്റ്റിലായത്.
മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.