സ്വാതന്ത്ര്യദിനാഘോഷം; സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി
പേരാവൂർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ ജില്ലാ എക്‌സി. അംഗം വി. ഷാജി പതാകയുയർത്തി. ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്തു. മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, ഷിജിത്ത് വായന്നൂർ, വി. ഗീത, എം. ഭാസ്‌കരൻ, ആൽബർട്ട് ജോസ്, കെ.ടി. മുസ്തഫ, സി.കെ. പുഷ്പ തുടങ്ങിയവർ സംബന്ധിച്ചു.
