സ്വാതന്ത്ര്യ ദിനാഘോഷം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ

മണത്തണ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഗോപാലകൃഷ്ണൻ കല്ലടി പതാകയുയർത്തി. യൂണിറ്റ് പ്രസിഡന്റ് എം.ജി. മന്മദൻ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഭാരവാഹികളായ പി.പി. മനോജ്,എം. സുകേഷ്, ഹരിദാസ് കോറ, സിന്ധു സുനിൽ, രാജേഷ് ഓടംതോട് എന്നിവർ സംസാരിച്ചു. പഴയ കാല ചുമട്ടു തൊഴിലാളികളായ നുച്ചിക്കാടൻ മുഹമ്മദ്, കൂടത്തിൽ ഹരിദാസ് എന്നിവരെ ചെറിയത്ത് വേണു ആദരിച്ചു.