നാല്‌ വർഷംകൊണ്ട്‌ 20 ലക്ഷം പേർക്ക്‌ തൊഴിൽ

Share our post

കൽപ്പറ്റ : നാല്‌ വർഷംകൊണ്ട്‌ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകാനുള്ള പദ്ധതിക്ക്‌ സർക്കാർ തുടക്കമിട്ടതായി മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കൽപ്പറ്റയിൽ ഹരിത ബയോപാർക്ക്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിൽ നൽകേണ്ടവരുടെ കണക്കെടുക്കുകയാണ്‌. ഡിജിറ്റിൽ സർവകലാശാല തയ്യാറാക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ്‌ സർവേ. കണക്കെടുപ്പ്‌ പൂർത്തിയാകുമ്പോൾ 29 ലക്ഷം തൊഴിൽരഹിതരെങ്കിലും ഉണ്ടാകുമെന്നാണ്‌ നിഗമനം. ഇതിൽ 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകുകയാണ്‌ ലക്ഷ്യം. 

പ്രത്യേക പോർട്ടൽ തയ്യാറാക്കി ഒക്ടോബർ മുതൽ മൂവായിരം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്‌ തൊഴിൽ സാധ്യതകൾ ഉറപ്പിക്കും. ഉദ്യോഗാർഥികൾക്ക്‌ ഇംഗ്ലീഷ്‌ പരിജ്ഞാനവും തൊഴിൽ നൈപുണ്യവും നൽകും. വീട്ടിലിരുന്നും തൊട്ടടുത്ത പ്രദേശങ്ങളിലും ജോലി ചെയ്യാവുന്ന  വിധത്തിലാകും സംവിധാനം. ഇംഗ്ലീഷ്‌ പരിജ്ഞാനം നൽകാൻ ബ്രിട്ടീഷ്‌ കൗൺസിലുമായി ധാരണയായി. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക.  നാല്‌ കൊല്ലംകൊണ്ട്‌ കേരളത്തെ ശുചിത്വ കേരളമായി രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!