Breaking News
സേവനരംഗത്ത് സ്ത്രീകൾക്ക് തൊഴിലവസരമേകാൻ ’കിബ്‌സ്’
കണ്ണൂർ: പ്രൊഫഷണൽ ജോലികൾ മത്സരാധിഷ്ഠിതമായി ഏറ്റെടുക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളിലെ സേവന ജോലികൾ (ഫെസിലിറ്റി മാനേജ്മെന്റ്) കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയാണ് ലക്ഷ്യം.
ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷൻ രൂപവത്കരിച്ച സൊസൈറ്റിയാണ് കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്). ചൂഷണമില്ലാത്ത ജോലിസമയം, ഇടനിലക്കാരില്ലാതെ വേതനം, അംഗീകൃത സേവന-വേതന വ്യവസ്ഥകൾ എന്നിവ സ്ത്രീകൾക്ക് ഉറപ്പാക്കാനാകുമെന്നതാണ് നേട്ടം.
നിലവിൽ 145 പേർക്ക് കിബ്‌സ് വഴി തൊഴിൽ ലഭിച്ചിട്ടുണ്ട്. ആർ.എം.എസ്. പോസ്റ്റോഫീസിൽ 106 ജിവനക്കാരെ കിബ്‌സ് നിയമിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജ്, കില, വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായവകുപ്പിന്റെ കോൾസെന്റർ എന്നിവിടങ്ങളിലും കിബ്‌സ് വഴി ജോലിചെയ്യുന്നവരുണ്ട്. കിബ്‌സ് വഴിയാണ് വേതനം. കൊച്ചി മെട്രോയിലെ തൊഴിലാളികളെക്കൂടി കിബ്‌സിൽ ഉൾപ്പെടുത്തി വിപുലീകരിക്കാനുള്ള ചർച്ച നടക്കുകയാണ്. ഹൗസ് കീപ്പിങ്, ഡേറ്റ എൻട്രി, കോൾ സെന്റർ, കസ്റ്റമർ കെയർ, ഓഫീസ് തുടങ്ങിയ മേഖലകളിലാണ് നിയമിക്കുക. വൈദഗ്‌ധ്യം ആവശ്യമുള്ള ജോലികളിലേക്ക് കുടുംബശ്രീയുടെ വിദഗ്‌ധ പരിശീലന കോഴ്‌സിൽ പങ്കെടുത്തവർക്ക് അവസരമേകും.
2016-ൽ കൊച്ചി മെട്രോ തുടങ്ങിയ സമയത്ത് 597 കുടുംബശ്രീ അംഗങ്ങളെ വിവിധ സേവനങ്ങൾക്കായി നിയമിച്ചിരുന്നു. അതിനായി കുടുംബശ്രീ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റർ തുടങ്ങി. പിന്നീട് പലസ്ഥാപനങ്ങളിലക്ക് 80-ഓളം പേരെ നിയമിച്ചു. തുടർന്ന് ഒട്ടേറെ സ്ഥാപനങ്ങൾ സേവനങ്ങൾക്കായി ബന്ധപ്പെട്ടതോടെയാണ് കിബ്‌സ് എന്ന പേരിൽ സൊസൈറ്റി രജിസ്റ്റർചെയ്തത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചെയർപേഴ്‌സൺ.
അവസരം ആർക്കെല്ലാം?
നഗരപ്രദേശങ്ങളിൽ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് കിബ്സ് വഴി ജോലി ലഭിക്കുക. വിദഗ്ധ പരിശീലനം ആവശ്യമില്ലാത്തവരാണെങ്കിൽ തൊട്ടടുത്തുള്ള അയൽക്കൂട്ട അംഗങ്ങളെ പരിഗണിക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു