കുഴിയിലിരുന്ന് വടംവലിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ കൂറ്റൻ സമ്മാനമാണ് ലഭിക്കുക

Share our post

ഓണക്കാലത്ത് ആലപ്പുഴ മണ്ണഞ്ചേരിക്കാരുടെ ആവേശവും ഓളവുമാണ് ‘തരംഗ” വടംവലി. സാധാരണ വടംവലി പോലെയല്ല, ‘തരംഗ” വേറെ ലെവലാണ്. ഇതിൽ മത്സരാർത്ഥികൾ കുഴിയിലിരുന്നാണ് വടം വലിക്കുക. സ്റ്റാർ ചിയാംവെളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ നടക്കുന്ന തരംഗ വടംവലി മത്സരം 11-ാം വർഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ മറ്റൊരു പ്രത്യേകതയുമുണ്ട്.

വിജയികൾക്ക് ലഭിക്കുന്നത് കൂറ്റൻ ട്രോഫിയാണ്! 11 വർഷങ്ങളെ ഓർമ്മിപ്പിച്ച് വിജയികൾക്ക് സമ്മാനിക്കുന്ന ട്രോഫിക്ക് 11 അടി ഉയരമാണുള്ളത്!.സെപ്തംബർ നാലിനാണ് മത്സരം. വിവിധ ജില്ലകളിൽ നിന്ന് 25 ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 32 ടീമുകളാവുന്നതോടെ രജിസ്ട്രേഷൻ അവസാനിപ്പിക്കും. കുഴിയിലിരിക്കണംനിശ്ചിത അകലത്തിൽ 150 സെന്റീമീറ്റർ ആഴത്തിലെടുത്ത 14 കുഴികളുണ്ടാവും. ഓരോ ടീമിലെയും ഏഴംഗങ്ങൾ വീതം കുഴിയിലിറങ്ങി ഇരുന്നാണ് വടംവലിക്കേണ്ടത്. മൂന്ന് മിനിട്ട് നീളുന്നതാണ് മത്സരം. സാധാരണ വടംവലിയിലേത് പോലെ മത്സരാർത്ഥികളുടെ ശരീരഭാരത്തിൽ പ്രത്യേക നിബന്ധനകളില്ല.

സ്ത്രീകൾക്കും പുരുഷന്മാർക്കും മിക്സഡ് ടീമായുംമത്സരിക്കാം. രജിസ്ട്രേഷൻ നമ്പർ: 9995218252, 8606157929.തടി, ഫൈബർ, മെറ്റൽഅഴിച്ച് സെറ്റ് ചെയ്യാവുന്ന രീതിയിൽ തൃശൂരിലെ ഫാക്ടറിയാണ് ട്രോഫി നിർമ്മിച്ചത്. ട്രോഫിക്ക് പുറമേ ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 6 അടി പൊക്കമുള്ള ട്രോഫിയും ഏഴായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് എവർറോളിംഗ് ട്രോഫിയും ലഭിക്കും. ഗിന്നസ് റെക്കാഡ് വിവരങ്ങൾ പ്രകാരം പോളോ ട്രോഫിയായി സമ്മാനിക്കുന്ന കൊളങ്ക കപ്പ് (6 അടി വെള്ളി കപ്പ്) ആണ് ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള സ്പോർട്സ് ട്രോഫിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ട്രോഫിനീളം: 11 അടിചെലവ്: 32,000. രൂപകൃത്യമായ വ്യായാമം, ഭക്ഷണം എന്നീ ചിട്ടവട്ടങ്ങളോടെ രണ്ട് മാസത്തെ പരിശീലനത്തിന് ശേഷമാണ് ടീമുകൾ മത്സരത്തിനിറങ്ങുക. തരംഗ വടംവലിയെ പ്രശസ്തമാക്കുകയാണ് ലക്ഷ്യം. വടംവലിക്ക് കേരളത്തിൽ ഏറ്റവും വലിയ തുക സമ്മാനിക്കുന്നതും സ്റ്റാർ ക്ലബ്ബാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!