പേരാവൂർ ശാന്തി നികേതൻ സ്‌കൂൾ വിദ്യാർഥികൾ ചികിത്സാ സഹായം നല്കി
പേരാവൂർ : ശാന്തി നികേതൻ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച നിധിൻ രാജ് ചികിത്സ ധനസഹായം ചികിത്സ കമ്മറ്റി ട്രഷറർ എസ്.ടി രാജേന്ദ്രൻ മാസ്റ്റർക്ക് കൈമാറി. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ മേരി ജോണി, എം.വി. കവിജ വിദ്യാർത്ഥികളായ അനിറ്റ് മരിയ, അഭിമന്യു മനോജ് എന്നിവർ സംസാരിച്ചു.
