എം.ഡി.എം.എ.യുമായി പയ്യാവൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
മാനന്തവാടി : മാനന്തവാടി പുൽപ്പള്ളിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പോലീസ് നടത്തിയ പരിശോധനയില്‍ വാളേരിക്കണ്ടി ഹൗസിൽ അശ്വന്ത് (23) കണ്ണൂർ പയ്യാവൂർ നെടുമറ്റത്തിൽ ഹൗസിൽ ജെറിൻ (22) എന്നിവരെയാണ് 960 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയത്. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി, ഗ്ളാവിൻ എഡ്വേർഡ്, അരവിന്ദ്, എസ്.സി.പി.ഒ ജയകൃഷ്ണൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
