ദുരന്തബാധിതർക്ക് പേരാവൂർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സൊസൈറ്റി സഹായമെത്തിച്ചു
പേരാവൂർ: പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ തൊണ്ടിയിലെ നാല് വ്യാപാരികൾക്കും പൂളക്കുറ്റിയിലെ രണ്ട് കുടുംബംങ്ങൾക്കും പേരാവൂർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സൊസൈറ്റി(പാസ്) സഹായധനം നല്കി. ചാരിറ്റി കൺവീനർ തോമസ് ജേക്കബ്, എസ്.എസ്. സ്‌കറിയ, രാജു കാവനമാലിൽ, ഷിജൊ എടത്താഴെ, കെ.ജെ. ഫ്രാൻസിസ് എന്നിവർ നേതൃത്വം നല്കി.
