ദുരന്തബാധിത മേഖലയിലെ 150 കുടുംബങ്ങൾക്ക് സംയുക്ത സംഘടനകൾ ഭക്ഷ്യവസ്തുക്കളും പുതിയ വസ്ത്രങ്ങളും നല്കി

Share our post

പേരാവൂർ: ദേശീയ സേവാഭാരതി പേരാവൂർ, ചിന്മയ മിഷൻ കണ്ണൂർ, സത്യസായി സേവാസംഘടന കണ്ണൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ, ദയ വാട്‌സ്ആപ് ഗ്രൂപ്പ്, തവക്കൽ വനിതാ ടീം എന്നിവയുടെ സഹകരണത്തോടെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ സഹായമെത്തിച്ചു.

തൊണ്ടിയിൽ, കൊമ്മേരി, ചെക്കേരി, വെള്ളറ, നിടുംപുറംചാൽ മേഖലകളിലെ 150-ൽ പരം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളും പുതിയ വസ്ത്രങ്ങളുമാണ് വിതരണം ചെയ്തത്.

സേവാഭാരതി ജില്ലാ പ്രസിഡന്റ് മോഹനൻ,രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം എന്നിവരുടെ നേതൃത്വത്തിലാണ് സഹായമെത്തിച്ചത്.

സോജൻലാൽ ശർമ, സുജേഷ് പാലക്കൽ, ചന്ദ്രൻ വേക്കളം, അഖിൽ, കണ്ണൻ, ഹൃദ്യ, ഷിജു, സന്തോഷ്, ശരത് എന്നിവർ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!