വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പതാക ദിനമാചരിച്ചു
പേരാവൂർ: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പതാക ദിനമാചരിച്ചു. ജില്ലാ വൈസ്.പ്രസിഡന്റും പേരാവൂർ യൂണിറ്റ് പ്രസിഡന്റുമായ കെ.കെ രാമചന്ദ്രൻ പതാകയുയർത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി പി.പുരുഷോത്തമൻ, എസ്. ബഷീർ, യൂത്ത് വിങ്ങ് പ്രസിഡന്റ് തങ്കശ്യാം, മേഖല സെക്രട്ടറിമനോജ് താഴെപ്പുര, വനിതാ വിങ്ങ് പ്രസിഡന്റ് ഷീജ ജയരാജ്, സീന ബാബു, യൂണിറ്റ് സെക്രട്ടറി സുനിത്ത് ഫിലിപ്പ്, ടി.സി.സമീർ തുടങ്ങിയവർ സംബന്ധിച്ചു.
