സ്കൂൾ ചടങ്ങുകൾക്കല്ലാതെ വിദ്യാർഥികളെ അണിനിരത്തരുത് – മന്ത്രി

Share our post

സ്കൂളിലെ ചടങ്ങുകൾക്കല്ലാതെ വിദ്യാർഥികളെ മറ്റൊരു പരിപാടിക്കും അണിനിരത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ മഠത്തിൽ വി.വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാ‌ടനം ചെയ്യുകയായിരുന്നു മന്ത്രി.

വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ മണിക്കൂറുകളോളം കുട്ടികളെ നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താലപ്പൊലിയുമായും നിർത്തരുത്. അധ്യയനസമയത്ത് പുറത്തുള്ള ചടങ്ങുകൾ സ്കൂളിൽ നടത്താൻ അനുവദിക്കില്ല. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും.

മൊബൈൽ ഫോണിന്റെ ദുരുപയോഗം കുട്ടികളിൽ അനിയന്ത്രിതമായി വർധിക്കുകയാണ്. വലിയൊരു സാമൂഹികപ്രശ്നമായി ഇതു വളർന്നുകഴിഞ്ഞു. രക്ഷിതാക്കളും അധ്യാപകരും ജാഗ്രതകാണിക്കണം. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. അധ്യാപകർ ഇക്കാര്യം കാര്യക്ഷമമായി നടപ്പാക്കണം. എയ്ഡഡ്, സർക്കാർ സ്കൂളുകൾക്ക് തുല്യപരിഗണനയെന്നതാണ് സർക്കാർ നയം. എയ്ഡഡ് സ്കൂളുകളോട് ചിറ്റമ്മനയമില്ലെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!