ഉരുൾപ്പൊട്ടലിൽ പേരാവൂർ പഞ്ചായത്തിൽ രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടം
പേരാവൂർ: കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പേരാവൂർ പഞ്ചായത്ത് പരിധിയിൽ മാത്രം ഒരു കോടി 93 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. പ്രാഥമിക കണക്കെടുപ്പിലാണ് ഇത്രയും തുകയുടെ നഷ്ടം കണക്കാക്കിയിട്ടുള്ളത്.
57 വീടുകൾ, 15 വ്യാപാരസ്ഥാപനങ്ങൾ, അഞ്ചോളം പാലങ്ങൾ എന്നിവക്ക് ഭാഗിക നാശമുണ്ടായിട്ടുണ്ട്. കാർഷിക മേഖലയിൽ 94 ലക്ഷം രൂപയുടെ നാശമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കെടുപ്പുകൾ പൂർത്തിയാവുന്നതോടെ നഷ്ടം രണ്ട് കോടി കവിയുമെന്നാണ് കരുതുന്നത്.
