വ്യാപാരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം; ഏകോപനസമിതി
തിരുവനന്തപുരം: വ്യാപാരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.
ജി.എസ്.ടി.യിലെ പ്രായോഗികമല്ലാത്ത നിലപാടുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മാറ്റുക, പ്ലാസ്റ്റിക് നിരോധന നിയമത്തിലെ അപാകം പരിഹരിക്കുക, വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക, വെട്ടിക്കുറച്ച ക്ഷേമനിധി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.
സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തിലാണ് ഭാരവാഹികൾ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.വി. ഗോവിന്ദൻ എന്നിവരെക്കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, ട്രഷറർ തോമസുകുട്ടി തുടങ്ങിയവരും പങ്കെടുത്തു.
