പണം വാങ്ങിയ ശേഷം പണി ഉഴപ്പിയാൽ പലിശ നൽകണമെന്ന് തദ്ദേശവകുപ്പ്
സർക്കാർ ഏജൻസികൾ സമയത്ത് പണിപൂർത്തിയാക്കിയില്ലെങ്കിൽ കൈപ്പറ്റുന്ന തുകയ്ക്ക് പലിശ നൽകണമെന്നു തദ്ദേശവകുപ്പ്. എന്നാൽ, പലിശ നൽകുന്നത് അപ്രായോഗികമാണെന്നു പറഞ്ഞ് എതിർപ്പുമായി ജലഅതോറിയും കെ.എസ്. ഇ.ബി.യും രംഗത്തെത്തി. ഇതോടെ തദ്ദേശവകുപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം ധനവകുപ്പിന് വിട്ടു. ധനവകുപ്പിന്റെ നിലപാടറിഞ്ഞ് തുടർനടപടിയുണ്ടാകും.
