കൂത്തുപറമ്പ് സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു

Share our post

കൂത്തുപറമ്പ് : കോടികൾ ചെലവഴിച്ച് നിർമിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു. ദേശീയ സീനിയർ വനിതാ ഫുട്ബോൾ മത്സരങ്ങൾക്ക് ശേഷം വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ പ്രകൃതിദത്ത പുല്ലുകൾ പൂർണമായും ഉണങ്ങിയും മഴയിൽ കെട്ടും നശിക്കുകയാണ്. ചിലയിടങ്ങളിൽ പുല്ല് പൂർണമായും നശിച്ചു. സ്റ്റേഡിയത്തിലും പുറത്തും പുല്ലും മറ്റ് കളകളും വളർന്നിട്ടും പറിച്ച് കളയാൻ ആളില്ല.

ശാസ്ത്രീയമായ പരിചരണം ലഭിക്കാത്തതിനാനാലാണ് പുല്ല് നശിക്കുന്നതെന്നാണ് ഫുട്ബോൾ പ്രേമികളുടെ പരാതി. രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ സ്റ്റേഡിയം സംരക്ഷിക്കുന്നതിനായി ജില്ലാ സ്പോർട്സ് കൗൺസിലും നഗരസഭയും തമ്മിൽ നേരത്തെ വടംവലി നടന്നിരുന്നു. അഞ്ചര കോടിയോളം രൂപ ചെലവിൽ നവീകരിച്ച ഈ കളിക്കളം വിദഗ്ധർ ഏറെ മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തിയശേഷമാണ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിയത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട 3 വേദികളിൽ ദേശീയ സീനിയർ വനിതാ ഫുട്ബോൾ മത്സരം നടന്നപ്പോൾ കേരളത്തിലെ വേദികളിൽ ഏറ്റവും മികച്ചത് കൂത്തുപറമ്പിലെ സ്റ്റേഡിയമാണെന്ന്‌  ദേശീയ ഫുട്ബോൾ ഫെഡറേഷൻ അംഗം എം.എസ്. സപ്ന റാണി പറഞ്ഞിരുന്നു.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!