എൽ.ഡി.സി ഒഴിവുകൾ 1386; നിയമന ശുപാർശ ഈ മാസം അവസാനം

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ലോവർ ഡിവിഷൻ ക്ലർക്ക്‌ തസ്‌തികയിലുള്ളത്‌ 1386 ഒഴിവ്‌. 167 താൽക്കാലിക ഒഴിവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. ഏറ്റവും കൂടുതൽ എറണാകുളത്താണ്‌– -158. 14 ജില്ലയിലെയും റാങ്ക് പട്ടിക പി.എസ്‌.സി പ്രസിദ്ധീകരിച്ചു. ഇടുക്കി( നാല്‌), എറണാകുളം(12), കോഴിക്കോട്‌(12-0), കാസർകോട്‌ (31) ജില്ലകളിലാണ്‌ താൽക്കാലിക ഒഴിവ്‌. കോടതി നിർദേശപ്രകാരം റിപ്പോർട്ട് ചെയ്തതാണ് ഇവ. അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും നിയമനം.

തിങ്കളാഴ്ച ചേർന്ന പി.എസ്‌.സി യോഗം പട്ടികകൾക്ക്‌ അംഗീകാരം നൽകി. മൂന്നു ദിവസത്തിനുള്ളിൽ ജില്ലകളിലെ പട്ടിക പ്രസിദ്ധീകരിച്ചു. 15 ദിവസത്തിനുശേഷം നിയമന ശുപാർശ അയച്ചു തുടങ്ങും. ജോലി ആവശ്യമില്ലാത്തവർക്ക്‌ പരിത്യാഗ അപേക്ഷ അയക്കാം. ജൂലൈയിൽ പ്രസിദ്ധീകരിച്ച എൽ.ജി.എസ്‌ റാങ്ക് പട്ടികയിൽനിന്നുള്ള നിയമന ശുപാർശ അടുത്ത ആഴ്ചയോടെ അയച്ചുതുടങ്ങും. ബിരുദതലം പ്രാഥമിക പരീക്ഷയെത്തുടർന്നുള്ള സാധ്യതാ പട്ടികകളും പി.എസ്‌.സി പ്രസിദ്ധീകരിച്ചുതുടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!