കണ്ണൂരിൽ ഓണം ഫെയർ ആഗസ്റ്റ് അഞ്ച് മുതൽ

Share our post

കണ്ണൂർ : ‍ഡി.ജെ. അമ്യൂസ്‌മെന്റ് അവതരിപ്പിക്കുന്ന ഓണം ഫെയർ കണ്ണൂർ പോലീസ് മൈതാനിയിൽ വെള്ളിയാഴ്ച ആരംഭിക്കും.

യൂറോപ്യൻനഗരം പുനരാവിഷ്കരിക്കുന്നതാണ് ഫെയറിന്റെ സവിശേഷത. ലണ്ടൻ ബ്രിഡ്ജ്, യൂറോപ്യൻ സ്ട്രീറ്റ് എന്നിവയുടെ മാതൃക, വിൽപ്പന സ്റ്റാളുകൾ, ഫുഡ് കോർട്ട്, വിനോദസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ 18 വരെയാണ് ഫെയർ. 80 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 11 മുതൽ രാത്രി ഒൻപതരവരെയാണ് സമയം.

വെള്ളിയാഴ്ച അഞ്ചുമണിക്ക് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. മുഖ്യാതിഥിയാവും. ആദ്യ ടിക്കറ്റ്‌ വിൽപ്പന ഡെപ്യൂട്ടി മേയർ കെ. ഷബീന നിർവഹിക്കും. അമ്യൂസ്‌മെന്റ് പാർക്ക് കോർപ്പറേഷൻ പ്രതിപക്ഷനേതാവ് എൻ. സുകന്യ ഉദ്ഘാടനം ചെയ്യും.

‍ഡി.ജെ. അമ്യൂസ്‍മെന്റ് മാനേജർ വി.എസ്. ബെന്നി, പി. രവീന്ദ്രൻ, വി.എ. വിനോദ്കുമാർ, ടി. മിലേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!