ചെക്കേരിയിൽ സേവനവുമായി സേവാഭാരതി പ്രവർത്തകർ
നിടുംപൊയിൽ: ഉരുൾപൊട്ടൽ ബാധിത പ്രദേശമായ കോളയാട് ചെക്കേരിയിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി പ്രവർത്തകർ. ചെക്കേരി, പൂളക്കുണ്ട് പ്രദേശങ്ങളിൽ നിരവധി വീടുകളും പൊതുഗതാഗതവും തടസ്സപ്പെട്ട് ദുരിതത്തിലായവർക്ക് സേവാഭാരതിയുടെ സേവനം ഏറെ സഹായകമായി. ചെക്കേരിയിൽ ഉരുൾപൊട്ടിയ തിങ്കളാഴ്ച രാത്രി മുതൽ സേവാഭാരതിയുടെ പ്രവർത്തകർ കർമനിരതരായി രംഗത്തുണ്ട്.
