വാണിജ്യ പാചകവാതക വില 36 രൂപ കുറച്ചു
കൊച്ചി: രാജ്യത്ത് തിങ്കളാഴ്ച വാണിജ്യാവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിൻഡർ വില 36 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം സിലിൻഡർ വില 1991 രൂപയായി. നേരത്തേ 2027 രൂപയായിരുന്നു. കഴിഞ്ഞമാസം 8.50 രൂപ കുറച്ചിരുന്നു.
സബ്‌സിഡിയില്ലാത്ത ഗാർഹികാവശ്യങ്ങൾക്കായുള്ള 14.2 കിലോഗ്രാമിന്റെ എൽ.പി.ജി. സിലിൻഡർ വിലയിൽ മാറ്റമില്ല. 1060 രൂപയാണ് ഇതിന്റെ നിരക്ക്. ജൂലായിൽ ഗാർഹിക എൽ.പി.ജി. സിലിൻഡർ വിലയിൽ മാറ്റമില്ല. 1060 രൂപയാണ് ഇതിന്റെ നിരക്ക്. ജൂലായിൽ ഗാർഹിക എൽ.പി.ജി.യുടെ വില 50 രൂപ ഉയർത്തിയിരുന്നു.
