പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയിൽനിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റും. ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയം ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് വരെ ദീർഘിപ്പിച്ചതാണ് ആദ്യ അലോട്ട്മെന്റ് ഒരു ദിവസം വൈകാനിടയാക്കിയത്. ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതും തിരുത്തൽ വരുത്തുന്നതും തിങ്കളാഴ്ച വൈകീട്ടോടെ പൂർത്തിയായി. മൂന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ അലോട്ട്മെൻ്റ് പരിശോധിക്കുകയും 1.40 ലക്ഷം പേർ തിരുത്തൽ വരുത്തുകയും ചെയ്തിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ആദ്യ ദിവസം പോർട്ടൽ പ്രവർത്തനം സ്തംഭിച്ചിരുന്നു. തുടർന്നാണ് സമയം തിങ്കളാഴ്ച വൈകീട്ട് വരെ ദീർഘിപ്പിച്ചത്.
