Connect with us

Breaking News

ഓണം ഖാദിമേള ഇന്ന്‌ തുടങ്ങും; നറുക്കെടുപ്പ്‌ വിജയികൾക്ക്‌ സ്വർണസമ്മാനം

Published

on

Share our post

കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേള ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംസ്ഥാനതല ഉദ്‌ഘാടനവും ഖാദി ബോർഡ്‌ രൂപകൽപ്പന ചെയ്‌ത ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ ബോർഡ്‌ വൈസ്‌ ചെയർമാൻ പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1000 രൂപക്ക് മുകളിൽ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാന പദ്ധതി കൂപ്പൺ വിതരണം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും. പി. ജയരാജൻ ഏറ്റുവാങ്ങും. 10 പവനാണ് ബമ്പർ സമ്മാനം. രണ്ടാം സമ്മാനം അഞ്ചു പവനും മൂന്നാം സമ്മാനം ഓരോ ജില്ലയിലും ഒരു പവൻവീതവും. ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള കോട്ട്‌ ചടങ്ങിൽ പുറത്തിറക്കും. മന്ത്രി പി. രാജീവ്‌ അധ്യക്ഷനാകും. സെപ്‌തംബർ ഏഴുവരെയാണ്‌ മേള.  

ഖാദി തുണിത്തരങ്ങൾക്കൊപ്പം ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, പാന്റ്‌സ്‌ പീസ്‌, വിവാഹ വസ്ത്രങ്ങൾ, റെഡിമെയ്‌ഡ്‌ ഷർട്ടുകൾ, പട്ടുസാരികൾ, ദോത്തികൾ, മെത്തകൾ, തേൻ, തേനുൽപ്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവയുമുണ്ടാകും. പ്രധാന ഷോറൂമുകളിൽ ഡിസൈനറുടെ സേവനവും സ്റ്റിച്ചിങ്‌, ലോൺട്രി സൗകര്യവുണ്ടാകും. 30 ശതമാനം സർക്കാർ റിബേറ്റുണ്ട്‌.

ആഴ്‌ചയിലൊരിക്കൽ സർക്കാർ ജീവനക്കാർ ഖാദി ധരിക്കണമെന്ന നിർദേശം വിൽപ്പനയിൽ ചലനമുണ്ടാക്കിയതായി പി. ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ 15ന്‌ ഖാദി ഉപയോക്താക്കളുടെ സംഗമം ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. സ്ഥിരമായി ഖാദി ധരിക്കുന്നവരെ ചടങ്ങിൽ ആദരിക്കും. താൽപ്പര്യമുള്ളവർ പേര്‌ രജിസ്റ്റർ ചെയ്യണം. ഫോൺ: 9946698961.

സെക്രട്ടറി കെ.എ. രതീഷ്‌, ബോർഡ്‌ അംഗങ്ങളായ കെ.പി. രണദിവെ, കെ.എസ്‌. രമേഷ്‌ ബാബു, സാജൻ തോമസ്‌, മാർക്കറ്റിങ്‌ ഡയറക്ടർ സി. സുധാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!