യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശിൽപനിര്മാണ തൊഴിലാളിയായ നീലകണ്ഠന് (35) ആണ് മരിച്ചത്.
തലയ്ക്ക് പിന്നില്‍ ആഴത്തില്‍ വെട്ടേറ്റ നിലയിലാണ്. അടുത്തുതന്നെ താമസിച്ചിരുന്ന ബന്ധുവിനെ കാണാതായിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തും.
മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
