മാനന്തവാടി-ഇരിട്ടി-കോട്ടയം ബസ് സർവീസ് പുനരാരംഭിക്കാൻ യു.എം.സി ഒപ്പ് ശേഖരണം നടത്തി

മണത്തണ: മാനന്തവാടിയിൽ നിന്ന് കൊട്ടിയൂർ-പേരാവൂർ-ഇരിട്ടി വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ മലയോരത്ത് ഒപ്പ് ശേഖരണം. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റാണ് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് ആയിരം ഒപ്പ് ശേഖരണം പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഒപ്പ് ശേഖരണ യഞ്ജം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം.സി വൈസ്.പ്രസിഡന്റ് എം. സുകേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.ജി. മന്മദൻ, സന്തോഷ് പാമ്പാറ, എ.കെ. ഗോപാലകൃഷ്ണൻ, ഹരിദാസ് കോറ, എം.ജി.സുരേഷ്, രാജേഷ് ഓടംതോട്, ജയാദേവി, കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ഭാരവാഹി അജയ് കേളകം എന്നിവർ സംസാരിച്ചു.