മൊബൈൽഫോൺ ടെക്‌നീഷൻസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം

ഇരിട്ടി: ആൾ കേരള മൊബൈൽ ഫോൺ ടെക്‌നീഷൻസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം(എ.കെ.എം.പി.ടി.എ) ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്നു.സംസ്ഥാന ജോ.സെക്രട്ടറിയും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സി.രജീഷ് ഉദ്ഘാടനം ചെയ്തു.ഇരിട്ടി താലൂക്ക് പ്രസിഡന്റ് സിജോ രാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എം.കെ. പ്രസാദ്, ജില്ലാ കമ്മറ്റിയംഗം എം.പി. മുഹമ്മദ് ഫാസിൽ, കണ്ണൂർ താലൂക്ക് സെക്രട്ടറി അഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: (സിജോ രാജ്) (പ്രസി.), എം.പി. ബിജീഷ് (വൈസ്.പ്രസി.), പി.ഹനീഫ (സെക്ര.), എം.പി. മുഹമ്മദ്ഫാസിൽ (ജോ.സെക്ര.), എം.കെ. വൈശാഖ് (ട്രഷ.), എൻ. ഷിനോജ്, നാസർ വലിയേടത്ത്, കെ. ശരത്ത് (ജില്ലാ.എക്‌സികുട്ടീവ്).