തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പിയിൽ അധ്യാപക പരിശീലനം
തൊണ്ടിയിൽ : ഇരിട്ടി ബി.ആർ.സി സെയ്ൻറ് ജോൺസ് യു.പി. സ്കൂളിൽ ഉല്ലാസ ഗണിതം, ഗണിത വിജയം അധ്യാപക പരിശീലനം നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ രാജു ജോസഫ് അധ്യക്ഷത വഹിച്ചു.
ബി.ആർ.സി ട്രെയിനർ പി.പി. മുഹമ്മദ്, പ്രഥമാധ്യാപിക എൻ.എസ്. സൂസമ്മ, സി.ആർ.സി കോർഡിനേറ്റർ കുമാരി എം.കെ.അഞ്ജലി, സി. രതീഷ്, എം.ബീന, ആർ. ഷിൽസ എൻ. അതുല്യ, എം.കെ.അഞ്ജലി, സുനില മാണിയത്ത് എന്നിവർ സംസാരിച്ചു.
