സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം രണ്ടുവർഷത്തിനുശേഷം: വി. ശിവൻകുട്ടി

Share our post

സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടുവർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

പുതിയ പാഠപുസ്തകത്തിൽമാത്രമേ ഇത് ഉൾപ്പെടുത്താനാകൂ. പുതിയ പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടുവർഷമെങ്കിലും വേണം. പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിലവിൽ അത് കുട്ടികളെ പഠിപ്പിക്കാത്തതിന്റെ പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലിംഗവിവേചനരഹിത സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ, അത് അടിച്ചേൽപ്പിക്കാനാവില്ല. സ്കൂൾ പി.ടി.എ.യുടെയടക്കം നിലപാട് പ്രധാനമാണ്.

പ്ലസ്‌വൺ പ്രവേശനത്തിന് സി.ബി.എസ്.ഇ. വിദ്യാർഥികൾക്കും സമയവും അവസരവും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!