വിദേശത്ത് പഠിച്ച മെഡിക്കൽ വിദ്യാർഥികൾക്ക് ഇളവുകൾ

Share our post

ന്യൂഡൽഹി : കോവിഡും യുക്രെയ്നിലെ യുദ്ധവും മൂലം വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുപ്രകാരം, വിദേശ സ്ഥാപനങ്ങളിൽ നിന്ന് ജൂൺ 30ന് മുൻപ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവർക്ക് ഇന്ത്യയിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്.എം.ജി.ഇ) പരീക്ഷ എഴുതാം. 

സാധാരണഗതിയിൽ വിദേശത്ത് നിന്ന് ഒരു വർഷം ഇന്റേൺഷിപ് കൂടി കഴിഞ്ഞെത്തുന്നവർക്കാണ് എഫ്എം.ജി.ഇ. എഴുതാൻ അനുവാദം ലഭിക്കുക. പഠിച്ച അതേ സ്ഥാപനത്തിൽ നിന്നുതന്നെ ഇന്റേൺഷിപ് നേടിയിരിക്കണമെന്ന വ്യവസ്ഥയിലും ഒറ്റത്തവണത്തേക്ക് ഇളവു നൽകി. എഫ്.എം.ജി.ഇ. യോഗ്യത നേടിയ ശേഷം ഇന്ത്യയിൽ 2 വർഷത്തെ ഇന്റേൺഷിപ് (സി.ആർ.എം.ഐ) പൂർത്തിയാക്കാതെ റജിസ്ട്രേഷൻ അനുവദിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!