Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രി ഭൂമിയുടെ മുഴുവൻ വിവരവുമന്വേഷിക്കാൻ ഹൈക്കോടതി കമ്മീഷണറെ നിയോഗിച്ചു

Published

on

Share our post

പേരാവൂർ:താലൂക്കാസ്പത്രി ഭൂമിയിലൂടെ തങ്ങളുടെ വീടുകളിലേക്കുള്ള വഴി തടസ്സപ്പെടും വിധം ആസ്പത്രി മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനെതിരെ വ്യക്തികൾ നല്കിയ കേസിൽ അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചും ഇടക്കാല സ്റ്റേ ഒരു മാസത്തേക്ക് നീട്ടി നല്കിയും ഹൈക്കോടതി ഉത്തരവ്.ലത രവീന്ദ്രൻ,ഡോ.എ.സദാനന്ദൻ എന്നിവർ നല്കിയ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.എന്നാൽ,ഇടക്കാല സ്റ്റേ ഓക്‌സിജൻ പ്ലാൻ സ്ഥാപിക്കുന്നതിന് പ്രതികൂലമാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ആസ്പത്രിക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ പ്ലാനും രേഖകളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുക,ഹർജിക്കാർ അവരുടെ വസ്തുവിലേക്ക് ഉപയോഗിക്കുന്ന റോഡിന്റെ കാലപ്പഴക്കം അന്വേഷിക്കുക,ഹർജിക്കാരുടെ വസ്തുവിലേക്ക് ലഭ്യമായ മറ്റു പ്രവേശന മാർഗങ്ങൾ അന്വേഷിക്കുക,റോഡും മറ്റു വശങ്ങളും നിലനിർത്താൻ ആസ്പത്രി മാസ്റ്റർ പ്ലാനിൽ മാറ്റങ്ങൾ കഴിയുമെങ്കിൽ അക്കാര്യവും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമാണ് കമീഷണറെ നിയോഗിച്ചത്.അഡ്വക്കറ്റ് കമ്മീഷണറായി നിയോഗിതനായ ജയകുമാർ നമ്പൂതിരി ആഗസ്ത് 23ന് റിപ്പോർട്ട് സമർപ്പിക്കണം.

ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വ്യക്തികൾ സമ്പാദിച്ച മറ്റൊരു സ്റ്റേയും ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു.ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചാൽ തങ്ങളുടെ വീടുകളിലേക്കുള്ള റോഡ് തടസ്സപ്പെടുമെന്ന് കാണിച്ച് തളയൻ കണ്ടി അഹമ്മദ്കുട്ടി,തളയൻ കണ്ടി റാബിയ എന്നിവർ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച സ്റ്റേയാണ് ഹൈക്കോടതി തന്നെ നീക്കിയത്.ഇതോടെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത ദിവസം തന്നെ പുനരാരംഭിക്കുമെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ പറഞ്ഞു.

 

 

 

 


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!