ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക ഒഴിവ്

കണ്ണൂർ : ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷം മണിക്കൂർ വേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ്, ഇംഗ്ലീഷ് ലക്ചറർ, ബുക്ക് കീപ്പിംഗ് ലക്ചറർ തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0497 2706904, 0497 2933904. വിലാസം: fcikannur@rediffmail.com