സൗജന്യ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി

പെരിന്തല്‍മണ്ണയില്‍ സൗജന്യ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ഉദ്ഘാടനത്തിനായി ഒരുങ്ങി. രാജ്യത്തെ ആദ്യ സൗജന്യ സിവില്‍ സര്‍വീസ് കേന്ദ്രമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം ഈ മാസം 31-ന് നടക്കും. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് സിവില്‍ സര്‍വീസ് അക്കാദമി.
കേരളത്തില്‍ നിന്ന് അഭിരുചി പരീക്ഷ വഴി തെരഞ്ഞെടുക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ത്തും സൗജന്യമായി മികച്ച പരിശീലനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ അണിഞ്ഞൊരുങ്ങിയ പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നും കുട്ടികളുണ്ട്. പെരിന്തല്‍മണ്ണയിലെ പൊന്ന്യാര്കുര്ശ്ശിയിലാണ് അക്കാദമി.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.രാജന് എന്നിവരും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.