യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവർക്ക് അപേക്ഷിക്കാം. പ്രോഗ്രാം കാലാവധി ആറ് മാസം. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടക്കും. അപേക്ഷാ ഫോറവും വിശദാംശങ്ങളും താവക്കരയിലെ പീപ്പിൾസ് ലോ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കും. അപേക്ഷ ജൂലൈ 31 നകം സെന്റർ കോ ഓർഡിനേറ്റർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, പീപ്പിൾസ് ലോ ഫൗണ്ടേഷൻ, സെൻട്രൽ പോയിന്റ്സ് ബിൽഡിംഗ്, താവക്കര, കണ്ണൂർ -2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04972 765655, 7994846530.