മലബാർ കാൻസർ സെന്റർ കൂട്ടായ്മ ‘അമൃതം 2022’ ജൂലൈ 30ന് തലശേരിയിൽ
തലശേരി : മലബാർ കാൻസർ സെന്ററിൽ ചികിത്സയിലുള്ളവരുടെയും രോഗം ഭേദമായവരുടെയും കൂട്ടായ്മ ‘അമൃതം 2022’ ജൂലൈ 30ന് തലശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ സെന്റർ, തലശേരി നഗരസഭ, ജില്ലാ പഞ്ചായത്ത്, കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവ സംയുക്തമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കാൻസറിനെ കുറിച്ചുള്ള മിഥ്യാ ധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കുമുള്ള അപകർഷതാ ബോധം കുറക്കുക എന്നിവയാണ് അമൃതം 2022ന്റെ ലക്ഷ്യം. കൂട്ടായ്മയിൽ കാൻസർ അതിജീവിതർ അനുഭവങ്ങൾ പങ്കുവെക്കും. പ്രശസ്ത വ്യക്തികൾ, കാൻസർ അതിജീവിതർ, അവരുടെ കുടുംബാഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിക്കും.